പടിയിറങ്ങുന്ന ലക്ഷണമില്ല, മുകളിലേക്ക് തന്നെ! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും..





സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 40 രൂപയുടെ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 14,580 രൂപയായി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,16,640 രൂപയായി രേഖപ്പെടുത്തിയ വില. ഇന്നലെ രാവിലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,16,920 രൂപയായിരുന്നു വില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം വിലവർദ്ധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വ‍ർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
Previous Post Next Post