പോലീസ് സ്റ്റേഷനിൽ അപമാനിച്ചു….ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതിനൽകി അൻസിബ….


പോലീസ് സ്റ്റേഷനിൽവെച്ച് അപമാനിക്കപ്പെട്ടുവെന്നും അതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതിനൽകി നടി അൻസിബ ഹസൻ. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്‌.ഐ. രേഷ്മ മോശമായി പെരുമാറി എന്നാണ് പരാതിയിലുള്ളത്. തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചതിൽ എസ്‌.ഐ.യെ കൂടാതെ നടി ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും പങ്കുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

ഈ വർഷം ജനുവരി 29-നാണ് പരാതിക്ക് ആസ്പദമായ സംഭവം. നടി ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും അവിടെവെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് അൻസിബയുടെ പരാതി. തന്നെ ഒരു കുറ്റവാളിയോടെന്നപോലെയാണ് പെരുമാറിയതെന്നും അൻസിബ ആരോപിക്കുന്നു

أحدث أقدم