പോലീസ് നോക്കിനിൽക്കേ മുട്ടയേറ്…ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി ബിനു അറസ്റ്റിൽ…


തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുൻ സിപിഎം കോർപ്പറേഷൻ കൗൺസിലർ ഐ.പി ബിനു പിടിയിൽ. തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് ഒളിച്ചുതാമസിക്കുന്നതിനിടെയാണ് ബിനുവിനെ പോലീസ് പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.


വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് ഐ.പി ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. പിന്നാലെ പോലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ തമ്പാനൂരിലെ ഒരു ഹോട്ടലിലുണ്ടെന്ന് വ്യക്തമായത്. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ബിനു.

أحدث أقدم