ചെണ്ടമേളത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പുതിയ സംഘത്തെ ഏർപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30-ഓടെയാണ് ആക്രമണം നടന്നത്. കോവളം, തിരുവല്ലം സ്റ്റേഷനുകളിലെ 12-ഓളം കേസുകളിൽ പ്രതിയും തിരുവല്ലം സ്റ്റേഷനിലെ കാപ്പാ കേസ് പ്രതിയുമാണ് ജിത്തുലാൽ. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മൂന്നുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.