കോട്ടയം : വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസിനെ നിലം തൊടിക്കാതെ മുസ്ലിം ലീഗ് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന പ്രകടനങ്ങൾ കേരളം എങ്ങോട്ടാണ് പോകുന്നതെന്നതിൻ്റെ ഉത്തമ ഉദാഹരണമാണെന്ന് ബിജെപി നേതാവ് എൻ. ഹരി.
ഹരിയുടെ പത്രക്കുറിപ്പ്
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ ലീഗിൻറെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം പ്രകടനം നടത്തുകയാണ്.അതിൽ തൊടുപുഴയിലുയർന്നു കേട്ട മുദ്രാവാക്യം അത്യന്തം അപകടകരമാണ്. ഒരു മതാധിപത്യ രാഷ്ട്രീയ സൂചന നൽകുന്നതാണ് ആ മുദ്രാവാക്യം വിളികൾ.
തൊടുപുഴയിൽ മുസ്ലിം ലീഗ് പ്രവർത്തകർ ഉയർത്തിയ “ലീഗ് ഭരിക്കും കേരളനാട്” എന്ന മുദ്രാവാക്യം കേരള സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. അതിനൊപ്പം വെള്ളാപ്പള്ളി നടേശനെയും സുകുമാരൻ നായരെയും അധിക്ഷേപിച്ച് വിളിച്ച മുദ്രാവാക്യങ്ങൾ കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് മേലുള്ള വെല്ലുവിളിയായി മാറുന്നു.
ഇന്ന് കേരളത്തിൽ ചില ശക്തികൾ മതത്തിന്റെ പേരിൽ രാഷ്ട്രീയ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
“കേരളം ഭരിക്കും” എന്ന അഹങ്കാര മുദ്രാവാക്യം വെറും രാഷ്ട്രീയ ആവേശമല്ല; അത് വർഗീയ രാഷ്ട്രീയത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. മതവികാരങ്ങളെ ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള നീക്കങ്ങളെ കേരളം തിരിച്ചറിയണം.
. മറ്റാരെങ്കിലും ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നെങ്കിൽ “കേരളം അപകടത്തിൽ” എന്ന് നിലവിളിച്ചേനെ. പക്ഷേ ലീഗ് ആയപ്പോൾ എല്ലാവരും മൗനം പാലിക്കുന്നു.
യുഡിഎഫ് ഭരണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ലീഗ് അണികൾ കേരളത്തിൻറെ തെരുവുകൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. മുഖ്യകക്ഷിയായ കോൺഗ്രസിൻ്റെയും ഭരണകക്ഷി നേതാക്കളുടെയും മൗനാനുവാദത്തോടെയാണ് ഇത്തരം പ്രകടനങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുസ്ലിംലീഗിന്റെ അധികാര ഹുങ്ക് തെളിയിക്കുന്ന ഇത്തരം പ്രകടനങ്ങൾ ഇനി ആവർത്തിക്കരുത്.
കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന് നേരെയുള്ള ഒരു വെല്ലുവിളിയായാണ് ഈ പ്രകടനത്തെ കാണുന്നത്. പ്രത്യേകിച്ചും സമുദായ നേതാക്കളെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം വിളി ഉയർന്ന സാഹചര്യത്തിൽ.
ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിച്ച സമുദായ നേതാക്കളെ തെരുവിൽ അവഹേളിക്കുന്നത് കണ്ടുനിൽക്കാനാവില്ല.
രാജ്യത്തിന്റെ ഐക്യവും സംസ്കാരവും സംരക്ഷിക്കേണ്ട സമയമാണിത്. വർഗീയ അഹങ്കാര രാഷ്ട്രീയത്തിനെതിരെ ദേശീയ ചിന്ത ശക്തമായി ഉയരണം.
എൻ. ഹരി
മേഖല പ്രസിഡൻറ്
ബിജെപി