ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം…. ‘മനഃപൂർവം കത്തിച്ചതെന്ന് സംശയം’…. ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം


കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻ ലാലിനെതിരെ വധശ്രമ ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ഇതൊരു സാധാരണ അപകടമല്ലെന്നും മനഃപൂർവം കാർ കത്തിച്ചതാണെന്ന് സംശയിക്കുന്നതായും സോനയുടെ അമ്മാവൻ എ.കെ. സത്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷോർട്ട് സർക്യൂട്ട് മൂലമാണെങ്കിൽ കാർ ഇത്തരത്തിൽ കത്താൻ സാധ്യതയില്ലെന്നും ബോണറ്റും എഞ്ചിനും കത്താതെ കാറിനുള്ളിൽ മാത്രം തീപടർന്നത് ദുരൂഹമാണെന്നും കുടുംബം ആരോപിക്കുന്നു. കാറിനുള്ളിൽ മാരകമായ എന്തോ വസ്തു വെച്ചിരുന്നതായി സംശയിക്കുന്നു. കാറിന് തീപിടിച്ചപ്പോൾ തോട്ടിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച രജിൻ ലാൽ, കാറിനുള്ളിൽ മറ്റൊരാൾ കൂടി ഉണ്ടെന്ന വിവരം രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് പറഞ്ഞില്ലെന്ന് കുടുംബം ആരോപിച്ചു. കൂടാതെ, സോനയെ എന്തിനാണ് മുൻസീറ്റിൽ ഇരുത്താതെ പിൻസീറ്റിൽ ഇരുത്തിയതെന്ന കാര്യത്തിലും ഇവർ സംശയം പ്രകടിപ്പിച്ചു. സോനയും രജിനും പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കിലും ഇവർക്കിടയിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. വിവാഹത്തിന് മുൻപ് രജിൻ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന് സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് ഇടപെട്ടുള്ള മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് 2023-ൽ വിവാഹം രജിസ്റ്റർ ചെയ്തത്.ഫൊറൻസിക് സംഘവും മോട്ടോർ വാഹന വകുപ്പും നടത്തിയ പ്രാഥമിക പരിശോധനയിൽ കാറിന്റെ ഉൾവശം മാത്രമാണ് പൂർണ്ണമായും കത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എഞ്ചിൻ ഭാഗത്തേക്ക് തീ പടരാത്തത് തീപിടിത്തത്തിന്റെ ഉറവിടം സംബന്ധിച്ച ദുരൂഹത വർദ്ധിപ്പിക്കുന്നു. കാറിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫൊറൻസിക് ഫലം ലഭിച്ചാലേ സ്ഫോടനശബ്ദത്തിന്റെ കാരണവും തീപിടിത്തത്തിന്റെ കൃത്യമായ സാഹചര്യവും വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകാനൊരുങ്ങുകയാണ് സോനയുടെ

أحدث أقدم