ശ്വേത മേനോനെതിരെ വിമര്‍ശനവുമായി അന്‍സിബ….


        

അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ അന്‍സിബ ഹസന്‍. തനിക്കെതിരായ പരാതി അന്വേഷിക്കണം എന്നുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അതാരും കേട്ടില്ലെന്നും അമ്മയില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നുമാണ് അന്‍സിബ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത്. താനും അമ്മയിലെ മറ്റൊരു ഭാരവാഹിയുമായി പ്രശ്‌നമുണ്ടായിട്ടും അത് പൊലീസ് സ്റ്റേഷന്‍ വരെ എത്തുന്ന സാഹചര്യമുണ്ടായിട്ടും this is nothing to do with amma എന്നാണ് പ്രസിഡന്റ് പറഞ്ഞത്. തനിക്കെതിരായാണ് അമ്മയില്‍ ഗൂഢാലോചന നടന്നതെന്നും അന്‍സിബ പറഞ്ഞു.

ടിനി ടോമിനെതിരായ പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അന്‍സിബ പറഞ്ഞു. ടിനി ടോമിനെ നീക്കണമെന്നാണ് തന്റെ ആവശ്യം. തനിക്കെതിരെ മതം പറഞ്ഞുകൊണ്ടുള്ള പ്രചാരണം ഉള്‍പ്പെടെ നടത്തിയതിന് നീന കുറുപ്പ് ഉള്‍പ്പെടെ സാക്ഷികളാണ്. ആരെങ്കിലും സാക്ഷി പറഞ്ഞ് രംഗത്തെത്താന്‍ തയ്യാറാണോ എന്ന് തനിക്ക് അറിയില്ല. പക്ഷേ അദ്ദേഹത്തിനെതിരെ നടത്തിയ പ്രതികരണം പൂര്‍ണമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. മുമ്പ് അനൂപ് ചന്ദ്രന്‍ തനിക്കെതിരെ വിഡിയോ ഇട്ടിരുന്നു. ആ പരാതിയും കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.


أحدث أقدم