വിഡിഎസ് മന്ത്രിസഭയിൽ സർവ്വം കെസി മയം; സതീശനും ചെന്നിത്തലയ്ക്കും ക്ഷീണം


വി ഡി സതീശൻ മന്ത്രിസഭയിൽ അപ്രമാദിത്വം ഉറപ്പിച്ച് കെ സി വേണുഗോപാൽ പക്ഷം. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തെങ്കിലും തനിക്ക് ഒപ്പമുള്ളവർക്ക് വിഡിഎസ് ക്യാബിനറ്റിൽ നിര്‍ണായക വകുപ്പുകൾ ഉറപ്പിക്കാൻ കെസിക്ക് കഴിഞ്ഞിട്ടുണ്ട്. ഗവര്‍ണറെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പുറപ്പെടുന്നതിന് തൊട്ട് മുമ്പ് വരെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകൾ. ആദ്യം മുതൽ ലിസ്റ്റിലുണ്ടായിരുന്ന ചാണ്ടി ഉമ്മൻ അടക്കം പുറത്തായപ്പോൾ ഒ ജെ ജനീഷ്, റോജി എം ജോൺ എന്നിവര്‍ അവസാന നിമിഷം മന്ത്രിസ്ഥാനം ഉറപ്പിച്ചു.

أحدث أقدم