അബുദാബി അബുദാബി-അൽഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.
പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ്
മരിച്ചത്. തിരുണ്ടി യൂണിറ്റ് എസ്എസ്എഫ് സെക്രട്ടറിയും ആർ.എസ്.സി പ്രവർത്തകനുമായിരുന്നു.
പരേതനായ കാളിയത്ത് അബ്‌ദുൽ കരീമിന്റെയും റുഖിയ്യയുടെയും മകനാണ്. കബറടക്കം പിന്നീട് നാട്ടിൽ.