മന്ത്രിസ്ഥാനം എനിക്ക് നിർബന്ധമില്ല’…. ജനങ്ങൾക്കൊപ്പം നിൽക്കാൻ പദവി വേണ്ടെന്ന് ചാണ്ടി ഉമ്മൻ


ആലപ്പുഴ: വി.ഡി. സതീശൻ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, തന്റെ നിലപാട് വ്യക്തമാക്കി നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ജനങ്ങൾക്കൊപ്പം നിൽക്കാനും പ്രവർത്തിക്കാനും തനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കാസർകോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ശക്തമായി ആവശ്യപ്പെട്ടു.

“ഹൈക്കമാൻഡിന്റെ ലിസ്റ്റ് വരുന്നത് വരെ ഒന്നും പറയാൻ പറ്റില്ല. എനിക്ക് ഏതെങ്കിലും സ്ഥാനം വേണമെന്ന് യാതൊരു നിർബന്ധവുമില്ലെന്ന് തിരഞ്ഞെടുപ്പിന് മുൻപേ വ്യക്തമാക്കിയതാണ്. ജനങ്ങളോടൊപ്പം നിൽക്കാൻ മന്ത്രിസ്ഥാനം വേണമെന്നില്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകുമെന്നും അദ്ദേഹത്തെ അഭിനന്ദിക്കാനാണ് താൻ എത്തിയതെന്നും” ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.ഇടതുകോട്ടകൾ തകർത്ത് യുഡിഎഫിന് വലിയ വിജയം സമ്മാനിച്ച കാസർകോടിനെ അവഗണിക്കരുതെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ മന്ത്രിസ്ഥാനം അനിവാര്യമാണ്. ജില്ലയെ പരിഗണിച്ചില്ലെങ്കിൽ അത് വോട്ടർമാരോടുള്ള അവഹേളനമായിരിക്കുമെന്നും കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Previous Post Next Post