മസ്കത്ത് ഒമാനിൽ നാല് ബംഗ്ലാദേശ് സ്വദേശികളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് വിവരം. 25നും 35നും ഇടയിൽ പ്രായമുള്ള ഇവർ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. ഇവരെല്ലാം ബംഗ്ലാദേശിലെ ചട്ടോഗ്രാം ജില്ലയിലുള്ള രംഗുനിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരാണ്.
മരിച്ചവരിൽ ഒരാൾ നിസ്‌വയിലും ഒരാൾ സുവൈഖിലും മറ്റ് രണ്ടുപേർ മുലദ്ദയിലുമാണ് താമസിച്ചിരുന്നത്. മരിച്ചവരിൽ രണ്ട് സഹോദരങ്ങൾ ഈ വെള്ളിയാഴ്ച (ഇന്ന്) ബംഗ്ലാദേശിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
സംഭവദിവസം ഷോപ്പിങ്ങിനായി കാറിൽ പുറത്തുപോയതായിരുന്നു നാലുപേരും. പിന്നീട് ഇവരെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.