കോട്ടയം . പട്ടികജാതി സമൂഹത്തിന് ഉണ്ടായിട്ടുള്ള തസ്തിക നഷ്ടം പരിഹരിക്കാൻ എല്ലാ വകുപ്പുകളിലും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടത്തണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്) കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തെള്ളകം ചൈതന്യാ പാസ്റ്ററൽ സെന്ററിൽ ജില്ലാ പ്രസിഡന്റ് ദീപക് രാജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ബി.വി.എസ്. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ. സുരേഷ് മൈലാട്ടുപാറ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദലിത് പീഠനം അവസാനിപ്പിക്കാൻ രോഹിത് വെമൂല ആക്ട് നടപ്പാക്കുക, ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് സമുദായ സംഘടന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക , പട്ടിക വിഭാഗങ്ങൾക്കുള്ള ഭവന നിർമ്മാണ ഗ്രാൻ്റ് 8 ലക്ഷം രൂപയായി വർദ്ധിപ്പിക്കുക
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കോട്ടയം ജില്ലയിൽ മാടപ്പള്ളി, കനകപ്പലം, സചിവോത്തമപുരം, ആയാംകുടി എന്നീ സ്ഥലങ്ങളിലായി നാല് ITI കളിലും കാലഹരണപെട്ട കോഴ്സുകൾക്ക് പകരം ജോലി സാധ്യത ഏറെയുള്ള COPA(Computer Opration & Program Assistant), Solar Technician, Refrigerator & AC Technician, Electronic Mechanic, Diesel Mechanic തുടങ്ങിയ കോഴ്സുകൾ ആരംഭിക്കുക. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വഴി പട്ടികജാതി വിഭാഗങ്ങൾക്കായുള്ള പ്രോജക്ടുകളുടെ മോണിറ്ററിംഗ് സമിതികളിൽ പട്ടികജാതി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ യോഗം പാസ്സാക്കി. കല, കായിക, വിദ്യാഭ്യസ, സാംസ്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു. രക്ഷാധികാരി പി.ആർ. ശിവരാജൻ, അനിൽകുമാർ റ്റി.ആർ., അനിത രാജു , പ്രതീഷ് റ്റി.ബി., കെ.എൻ. ശശി, കോമളവല്ലി കെ., അജീഷ് ആനന്ദൻ, പി. സുഭാഷ്, ശിവപ്രകാശ് എം.ആർ, പി.എൻ. രാധാകൃഷ്ണൻ, ബിനു ബാലൻ, അഞ്ജു രാഹുൽ, ഗോപിക എം.ജി., ഹരിപ്രഭ റ്റിപി., അരുൺ ബാബു, രാഹുൽ ചന്ദ്രൻ, കൃഷ്ണേന്ദു എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പുതിയ ഭാരവാഹികളായി ദീപക് രാജ് (പ്രസിഡന്റ്), കോമളവല്ലി. കെ (സെക്രട്ടറി), ശശി കെ.എൻ ട്രഷറർ), ശ്രീജ ബിജു(മഹിള സമാജം പ്രസിഡന്റ്), മിശ്ര കുമാരി ( സെക്രട്ടറി), ഗോപിക എം.ജി. ( ട്രഷറർ), അഞ്ജു രാഹുൽ (യുവജന വിഭാഗം പ്രസിഡന്റ്), ഹരിപ്രഭ റ്റി.പി. (സെക്രട്ടറി) , രാധിക വി.ജി. (ട്രഷറർ )