പാമ്പാടി താലൂക്ക് ആശുപത്രിയുടെ ഡയാലിസ് യൂണിറ്റിനായി പിരിച്ച 13 ലക്ഷത്തോളം രൂപ ബാങ്കിൽ വച്ചിട്ട് എന്ത് കാര്യം ? .. 2025 ഒക്ടോബർ 12 ന് നാട്ടുകാരിൽ നിന്നും പിരിച്ച പണം ഉപയോഗിച്ച് എന്ത് കൊണ്ട് ഇതു വരെ പ്രവർത്തനം തുടങ്ങിയില്ല ?


( പ്രതീകാത്മക ചിത്രം) 

✒️ Jowan Madhumala
പാമ്പാടി: പാമ്പാടി താലൂക്കാശുപത്രിയിൽ ശുദ്ധജലമെത്തിക്കുവാൻ ഒരു ദിവസം കൊണ്ട് 10 ലക്ഷം രൂപ സമാഹരിക്കുവാൻ . ജനകീയ സമിതി അംഗങ്ങൾ  2025 ഒക്ടോബർ 12 ന്  വീടുകളിൽ എത്തി പണം എറ്റുവാങ്ങിയിരുന്നു 
ട്രോമാകെയർ യൂണിറ്റും, പത്ത് ഡയാലിസിസ് യൂണിറ്റും ആരംഭിക്കുന്നതിന് ശുദ്ധജലംതടസ്സമായതോടെയാണ് ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരേയും ഉൾപ്പെടുത്തി ജനകീയ സമിതി രൂപീകരിച്ചത്. പക്ഷെ പിന്നീട് പണത്തിൻ്റെ കണക്കോ ആരൊക്കെ എത്ര രൂപ വച്ച് തന്നു എന്നതിൻ്റെ കണക്കോ ഇതുവരെ ഔദോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല അതേസമയം 13 ലക്ഷത്തിന് അടുത്ത്  രൂപ പിരിച്ചു എന്ന് സംഘാടകർ അവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു 
 ( പിരിവിനായി അന്ന് ഇറക്കിയ പോസ്റ്റർ : ഫയൽ ചിത്രം ) 

 കുടിവെള്ള വിതരണ പദ്ധതിക്കായ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം വാങ്ങുവാൻ ഈ തുക അനുവദിക്കുവാൻ സർക്കാർ അനുമതി ലഭിക്കില്ല.
ആശുപത്രിക്ക് തൊട്ടടുത്തു തന്നെ കുളം കുത്താനുള്ള സ്ഥലം വാങ്ങുന്നതിനാണ് 10 ലക്ഷം രൂപ കണ്ടെത്തുന്നത്.നിലവിൽ വെള്ളത്തിനായി ആശുപത്രി ഒരു ലക്ഷത്തോളം രൂപാ ഓരോ മാസവും ചിലവഴിക്കുന്നുണ്ട്. സ്ഥലം വാങ്ങി കുളംകുത്തി ആശുപത്രിയിൽ വെള്ളമെത്തിയാൽ ഈ തുക ലാഭിക്കാൻ കഴിയും.
10 ലക്ഷം രൂപ സമാഹരിക്കുവാൻ501 അംഗ ജനകീയ സമിതിയാണ് രൂപീകരിച്ചത്. മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി. ചാണ്ടി ഉമ്മൻ എം.എൽ.എ. എന്നിവർ ആയിരുന്നു  മുഖ്യ രക്ഷാധികൾ
 ബാങ്ക് അക്കൗണ്ടു വഴിയും, ക്യൂആർ കോഡ് ഉപയോഗിച്ചുമാണ് അന്ന് പണം പിരിച്ചത്
നിലവിൽ പിരിച്ച പണം പാമ്പാടി ഫെഡറൽ ബാങ്കിൽ ' ഉണ്ടെന്നാണ് അറിവ് 
8 മാസമായിട്ടും ഇതിൻ്റെ മുന്നോട്ട് ഉള്ള പ്രവർത്തനം എന്ത് കൊണ്ട് തടസ്സപ്പെട്ടു എന്ന് ആർക്കും അറിയില്ല ഒപ്പം ഓരോ വ്യക്തികളും നൽകിയ തുകയുടെ വിശദാശം പുറത്ത് വിടുമെന്നും പറഞ്ഞിരുന്നു പക്ഷെ ആട് കിടന്നിടത്ത് പൂടപോലും ഇല്ല എന്ന അവസ്ഥയാണ് ഇപ്പോൾ നിലവിൽ 

 അന്ന് പിരിവുമായി ബന്ധപ്പെട്ട്  രൂപികരിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻസ് ഒൺലി ആക്കിയതിനാൽ പൊതു ജനങ്ങൾക്കോ മാധ്യമങ്ങൾക്കോ  ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കാനും സാധിക്കാത്ത സാഹജര്യമാണ് നിലവിൽ ഉള്ളത് പ്രവാസികൾ ഉൾപ്പെടെ ലക്ഷങ്ങൾ ആണ് ഇതിനായി സംഭാവന ചെയ്തത് 
പിരിച്ച പണം സർക്കാർ സംവിധാനങ്ങളെ ഏർപ്പെടുത്തി എത്രയും വേഗം ഡയാലിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Previous Post Next Post