ഹാജർ ബുക്കിൽ വെള്ളം ഒഴിച്ച് നശിപ്പിക്കാൻ ശ്രമിച്ചു.. പ്രതിപക്ഷം ബോധപൂർവ്വം ബഹളം ഉണ്ടാക്കി’


തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ നടന്നത് ദൗർഭാഗ്യകരമായ സംഭവമെന്ന് മേയർ വി വി രാജേഷ്. കൗൺസിലിൽ പ്രതിപക്ഷം ബോധപൂർവ്വമാണ് ബഹളം ഉണ്ടാക്കിയത്. ഹാജർ ബുക്കിൽ വെള്ളം ഒഴിച്ച് അതിന് ഡാമേജ് വരുത്താൻ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ ഹാജർ രജിസ്റ്റർ നശിപ്പിക്കുന്നത് തടയുകയാണ് ചെയ്തതെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Previous Post Next Post