സഹകരണ ബാങ്കുകളിൽ 133 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ച് സഹകരണ സർവീസ് പരീക്ഷാ ബോർഡ്


സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിലേക്കും സഹകരണ ബാങ്കുകളിലേക്കും നിയമനത്തിനായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 133 ഒഴിവുകളാണുള്ളത്.

ഒഴിവുകളുടെ വിശദാംശങ്ങൾ:

സെക്രട്ടറി – 3
അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് – 2
ജൂനിയർ ക്ലാർക്ക് – 122
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – 2
ഡാറ്റാ എൻട്രി ഓപ്പറേറ്റർ – 4

ഉദ്യോഗാർഥികൾ പരീക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ Kerala Co-operative Service Examination Board വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) നടത്തിയിട്ടില്ലാത്തവർ ആദ്യം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം.


അവസാന തീയതി


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അവസാന തീയതിക്ക് മുമ്പായി അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു.



أحدث أقدم