സ്കൂട്ടറിൽ കടത്തിയ 17 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി…


കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളിയിൽ സ്കൂട്ടറിൽ കടത്തിയ 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കിലോ കഞ്ചാവ് പ്രതിയുടെ സ്‌കൂട്ടറിൽ നിന്നും 16 കിലോ ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നുമാണ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസ് സംഘമാണ് സ്കൂട്ടറിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. തൊട്ടടുത്ത ഫ്ലാറ്റിൽ ഒരാഴ്ചയായി ഇയാൾ താമസിച്ചിരുന്നത്. പിന്നീട് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് വന്‍ ഹൈബ്രിഡ് കഞ്ചാവ് ശേഖരം പിടികൂടിയത്. ഇതേ ഫ്ലാറ്റിലാണ് പെരുമ്പാവൂർ എഎസ്പി താമസിക്കുന്നത്. പിടികൂടിയ ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ 17 കോടി വില വരും എന്ന് പൊലീസ് അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് ഇതെന്ന് പൊലീസ് പറഞ്ഞു

أحدث أقدم