സംസ്ഥാനത്ത് ജൂലൈ 2 വരെ കനത്ത മഴയെന്ന് കാലാവസ്ഥ വകുപ്പ്


തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ജൂലൈ 2 വരെ മിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40-50 കിമീ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. വടക്കൻ കർണാടക മുതൽ കന്യാകുമാരി വരെ സമുദ്രനിരപ്പിൽനിന്നു 1.5 കിമീ വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമാണ് കനത്ത മഴ. 

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
أحدث أقدم