ആചാരപ്പെരുമയുള്ള മൂലം വള്ളംകളിയോടെ ജലാശയങ്ങളും വള്ളംകളി പ്രേമികളും ആഘോഷത്തിമിര്‍പ്പിലാകും. ഉച്ചയോടെയാണ് ചമ്പക്കുളത്തെ പമ്പയാറ്റില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ജലപ്പരപ്പില്‍ വിസ്മയം തീര്‍ക്കുക.
ഓളപ്പരപ്പുകളെ കീറിമുറിച്ച് ജലപ്പരപ്പിലൂടെ ചുണ്ടന്‍ വള്ളങ്ങള്‍ ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി കുതിക്കും. ഇത്തവണ ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ് രാജപ്രമുഖന്‍ ട്രോഫിക്കായി പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കായി ചമ്പക്കുളം മഠത്തില്‍ നിന്നും വിഗ്രഹം കൊണ്ടുപോയതിന്റെ ഓര്‍മപ്പെടുത്തലാണ് മൂലം വള്ളംകളി. മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.