
ശബരിമലയിലെ സ്വർണം കവർച്ചചെയ്യപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ (SASS) ദേശീയ ചെയർമാൻ, ആർ. മുരുകൻ സെൽവൻ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനും തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും, സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.