
കോഴിക്കോട് എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. അനഘയെ മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ധൃതിയിൽ ഇറങ്ങിയതിനിടെ ആണ് സംഭവം. ഷൂ ഇട്ടതിന് പിന്നാലെ ഷൂവിനുള്ളിൽ പാമ്പുണ്ടെന്ന് മനസ്സിലാക്കിയ യുവതി, ഉടൻതന്നെ ഊരി മാറ്റുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് പാമ്പ് കടിയേറ്റു. ഉടൻതന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.