പിതാവ് മരിച്ച് രണ്ടാംദിനം.. നവജാത ശിശു തൊട്ടിലിൽ മരിച്ച നിലയിൽ


നവജാത ശിശു ഉറക്കത്തിൽ മരിച്ച നിലയിൽ. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. പാൽ തൊണ്ടയിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുധീഷ് വാഹനാപകടത്തിൽ മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് 22 ദിവസം പ്രായമുള്ള ശിശു ഇന്ന് മരിച്ചു . പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ മകൾ ശ്രേയയാണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രായം തികയാതെ ജനിച്ച കുട്ടിയാണ്. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന്റെ ദേഹത്ത് മഞ്ഞ നിറമായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

أحدث أقدم