യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു. പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുൻവശത്തെ വലത് ടയറാണ് പൊട്ടിയ ശേഷം ഊരിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.