കേസിൽ നിലവിൽ എഫ്‌ഐആറോ മറ്റ് കുറ്റകൃത്യങ്ങളോ രേഖപ്പെടുത്താതെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ അധികാരപരിധി മറികടന്നാണ് ഇഡിയുടെ ഇപ്പോഴത്തെ നീക്കങ്ങൾ. ഇ ഡി അയച്ചിരിക്കുന്ന സമൻസുകൾ കേവലം വിവരശേഖരണത്തിനപ്പുറം കടുത്ത അന്വേഷണ സ്വഭാവമുള്ളതാണെന്നും സിഎംആർഎൽ കോടതിയെ ബോധിപ്പിച്ചു. എന്നാൽ ഈ വാദങ്ങൾ പരിഗണിച്ച് അന്വേഷണം ഉടനടി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇരുപക്ഷത്തിന്റെയും വിശദമായ വാദമുഖങ്ങൾ പൂർണ്ണമായി കേട്ട ശേഷം മാത്രമേ അന്തിമ വിധി പ്രസ്താവിക്കൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.