പങ്ങട : പ്രവർത്തി പഥത്തിൽ നിരവധി തലമുറകൾക്ക് വിദ്യപകർന്ന് നൽകി അരനൂറ്റാണ്ട് പിന്നിട്ട പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 24/06/26 (ബുധൻ) നടന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.45 ന് നടന്ന സമാപന സമ്മേളനം ചങ്ങനാശ്ശേരി അതിരുപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സിറിൽ കൈതക്കളം അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ജോഷി ഫിലിപ്പ് പ്രസിഡന്റ് അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ആന്റണി മൂലയിൽ, പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് വിനോദ്, അന്നമ്മ ട്രൂബ് വയലുങ്കൽ, പഞ്ചായത്ത് അംഗങ്ങളായ റ്റി.ജി. മോഹനൻ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് മെർലിൻ ഫിലിപ്പ്, പി.റ്റി.എ പ്രസിഡന്റ് അനിൽ കൂരോപ്പട,ഡോ. മാത്യു പുതിയിടം , റവ. സിസ്റ്റർ ത്രേസ്യാമ്മ റ്റി എം, സംഗീത vijayan സ്മിത എലിസമ്പത് എബ്രഹാം എന്നിവർ പ്രസംഗിച്ചു. തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ സുവർണ്ണജൂബിലി ഗേറ്റ് സമർപ്പണം, സ്ഥാപക നേതാക്കളെ ആദരിക്കൽ, മെറിറ്റ് അവാർഡ് വിതരണം, എൻഡോവ്മെന്റ് എന്നിവയും നടത്തി.