ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക വസ്ത്രം പോലുമില്ലാതെ വർക്കല ബസ് സ്റ്റാന്‍റിൽ…




തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികയെ വർക്കല ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് വസ്ത്രം പോലുമില്ലാതെ വയോധികയെ വർക്കല മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെയ്റ്റിങ് ഷെഡിൽ കണ്ടെത്തിയത്. ദേഹത്ത് ഒരു പുതപ്പ് മാത്രം ധരിപ്പിച്ച നിലയിൽ അവശയായ ഇവരോട് നാട്ടുകാരും ബസ് ജിവനക്കാരും കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ഓർമക്കുറവുള്ളതിനാൽ വ്യക്തമായ മറുപടി ലഭിച്ചില്ല. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇവരെ ആരോ ഓട്ടോയിൽ കയറ്റിക്കൊണ്ടുവന്ന് ബസ് സ്റ്റോപ്പിലെത്തിച്ചെന്നാണ് ഇവർ പറഞ്ഞത്.
أحدث أقدم