കോട്ടയം പള്ളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു



എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. 
നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ  ജഗദമ്മ (68) ആണ് മരിച്ചത്. 
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം. 
കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്. 
റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. 
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
സംഭവത്തിൽ ചിങ്ങവനം പോലീസ് കേസടുത്ത് തുടർനടപടികൾ ആരംഭിച്ചു.
أحدث أقدم