സൈനിക നീക്കങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ യുവാവ് കുവൈത്തിൽ പിടിയിൽ; കടുത്ത മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം


ചിത്രം കടപ്പാട് : മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിന്
നേരെ ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം നേരിടുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്‌റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

വ്യോമപ്രതിരോധ സേനയുടെ നീക്കങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ഇയാൾ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതായും അധികൃതർ വ്യക്‌തമാക്കി. രാജ്യം സങ്കീർണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത്തരം തന്ത്രപ്രധാനമായ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പൊതുതാത്പര്യങ്ങൾക്ക് വിരുദ്ധവും സുരക്ഷാ മാർഗനിർദ്ദേശങ്ങളുടെ ലംഘനവുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈനിക കേന്ദ്രങ്ങൾ, സുരക്ഷാ സ്ഥാപനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ
വിഡിയോകളോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി
 നിരോധിച്ചിട്ടുള്ളതാണെന്നും ഇത്തരം കാര്യങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വാഹനം ഓടിക്കുന്നതിനിടയിൽ ദൃശ്യങ്ങൾ പകർത്തി അപകടമുണ്ടാക്കിയതിന് ട്രാഫിക് നിയമപ്രകാരമുള്ള പ്രത്യേക കേസും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യവും മേഖലയും പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാൽ ഇത്തരം നിയമലംഘനങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. രാജ്യസുരക്ഷയെയും പൊതുജനങ്ങളുടെ സുരക്ഷിതത്വത്തെയും ബാധിക്കുന്ന ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കരുതെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ
 നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സ്വദേശികളോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.


Previous Post Next Post