
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വൻ പ്രതിസന്ധി. വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ കടുത്ത തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ സംഘടനയുടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള എല്ലാ കമ്മിറ്റി അംഗങ്ങളും തങ്ങളുടെ രാജി സമർപ്പിച്ചു.
വനിതാ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷമുള്ള ആദ്യ ജനറൽ ബോഡി യോഗമാണ് കൊച്ചിയിൽ നടന്നത്. എന്നാൽ യോഗത്തിന്റെ തുടക്കം മുതൽ വാർഷിക റിപ്പോർട്ടിലെ കണക്കുകളെ ചൊല്ലി മുതിർന്ന അംഗങ്ങൾക്കിടയിൽ കടുത്ത വിയോജിപ്പുകൾ ഉയർന്നിരുന്നു. ‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി ഭരണസമിതി അംഗങ്ങൾ ഒന്നടങ്കം രാജിവെക്കുന്നു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരടക്കം എല്ലാവരും ഒഴിഞ്ഞു. വാർഷിക ജനറൽ ബോഡിയിലെ കണക്കുകളെച്ചൊല്ലിയുള്ള തർക്കങ്ങളും തുടർന്നുള്ള അഭിപ്രായവ്യത്യാസങ്ങളും.നേരത്തെ യോഗത്തിനിടെ ശ്വേത മേനോൻ വേദിയിൽ വെച്ച് രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അംഗങ്ങൾ അത് തടഞ്ഞിരുന്നു. എന്നാൽ വിയോജിപ്പുകൾ പരിഹരിക്കാനാകാത്ത വിധം രൂക്ഷമായതോടെയാണ് മുഴുവൻ ഭരണസമിതിയും ഒന്നിച്ച് രാജിവെക്കാൻ തീരുമാനിച്ചത്. സംഘടനയുടെ അടുത്ത നീക്കങ്ങളെക്കുറിച്ചും പുതിയ താൽക്കാലിക സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്.