കേരളത്തിന്റേത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ‘വിചിത്ര’ രാഷ്ട്രീയ സംസ്കാരം; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ


തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ ചർച്ചകളുടെ പല വശങ്ങളും തനിക്ക് തികച്ചും ‘വിചിത്രമായി’ തോന്നിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ . പൊതുജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം രാഷ്ട്രീയ പാർട്ടികൾ ഇവിടെ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യമായി കേരള നിയമസഭയിലെത്തിയ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം നിലവിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ രംഗത്തെത്തിയത്. പതിനെട്ട് വർഷത്തെ പാർലമെന്റ് ജീവിതത്തിന് ശേഷം ജൂൺ ഒന്നിനാണ് നേമം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായി താൻ ആദ്യമായി കേരള നിയമസഭയിൽ പ്രവേശിച്ചതെന്ന് മൂന്ന് തവണ എം.പി കൂടിയായിരുന്ന അദ്ദേഹം ഓർമ്മിപ്പിച്ചു.

أحدث أقدم