സമുദ്രോപരിതലത്തിലെ താപ വര്‍ധനവിനോട് അന്തരീക്ഷം പ്രതികരിച്ചതിനാല്‍ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകള്‍ ഇപ്പോള്‍ എല്‍ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. ജൂണ്‍ മാസത്തോടെ പസഫിക്കിലെ താപനില എല്‍ നിനോ പരിധിയെ മറികടന്നു. ഏപ്രില്‍-മെയ്-ജൂണ്‍ (AMJ) മാസങ്ങളിലെ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എല്‍ നിനോ പരിധിയായ 0.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഇതാണ് കാലവര്‍ഷ സീസണില്‍ എല്‍ നിനോയ്ക്ക് സാധ്യത കല്‍പ്പിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. മിതമായതോ ശക്തമായതോ ആയ എല്‍ നിനോയ്ക്ക് ആണ് സാധ്യത നിലനില്‍ക്കുന്നത്.