ടിപ്പർലോറി ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം...




കൊട്ടാരക്കര : നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേർ മരിച്ചു. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.  ബസ് കാത്ത് നിന്ന സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മുകളിലേക്കാണ് ടിപ്പര്‍ മറിഞ്ഞത്. രണ്ട് മുതിർന്നവരും ഒരു കുട്ടിയുമാണ് മരണമടഞ്ഞത് എന്നാണ് പ്രാഥമിക വിവരം. അഞ്ചോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതല്‍ പേർ മണ്ണിനടിയില്‍ പെട്ടുവോയെന്ന് സംശയമുണ്ട് . ഫയർഫോഴ്സ്, പോലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 10-15 പേർ  ബസ് സ്റ്റോപ്പിലുണ്ടായിരുന്നു വെന്നാണ് നാട്ടുകാരിൽ നിന്നുള്ള വിവരം.
أحدث أقدم