‘ഗാർഡ് ഓഫ് ഓണർ’ ഇനി വേണ്ട…. മുഖ്യമന്ത്രിയുടെ സുരക്ഷയിലും ആഡംബരത്തിലും വൻ അഴിച്ചുപണിയുമായി വി.ഡി. സതീശൻ



        

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകി വരുന്ന ഔദ്യോഗിക ‘ഗാർഡ് ഓഫ് ഓണർ’ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് അദ്ദേഹം കർശന നിർദേശം നൽകി കഴിഞ്ഞു. ഗാർഡ് ഓഫ് ഓണർ വെറുമൊരു ആർഭാടവും അനാവശ്യവുമാണെന്നാണ് വി.ഡി. സതീശൻ ചൂണ്ടിക്കാണിക്കുന്നത്.​സേനയിൽ ആവശ്യത്തിന് അംഗബലമില്ലാത്ത നിലവിലെ സാഹചര്യത്തിൽ ഇത്തരം ഗാർഡ് ഓഫ് ഓണറുകൾ നൽകേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. സാധാരണയായി മുഖ്യമന്ത്രി ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിൽ താമസിക്കുമ്പോഴാണ് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകാറുള്ളത്. എന്നാൽ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം, ആർഭാടങ്ങൾ പരമാവധി കുറച്ചുകൊണ്ട് ‘ഗാർഡ് ഓഫ് ഓണർ’ നൽകാനാണ് നിലവിൽ പോലീസ് ആലോചിക്കുന്നത്.മുഖ്യമന്ത്രിയുടെ ആർഭാടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നേരത്തെ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും വി.ഡി. സതീശൻ മാറ്റങ്ങൾ നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്രകൾ ഒരുകാലത്തും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പൈലറ്റും എസ്‌കോർട്ടും ഒഴികെയുള്ള മറ്റ് അകമ്പടി വാഹനങ്ങൾ ഒഴിവാക്കാനായിരുന്നു നിർദേശം. അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്‌കോർട്ട് 1, എസ്‌കോർട്ട് 2, ആംബുലൻസ്, സ്പെയർ വാഹനം, സ്ട്രൈക്കർ ഫോഴ്സ് എന്നിവയാണ് നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിലുള്ളത്. എന്നാൽ ഔദ്യോഗിക പരിപാടികളും സുരക്ഷാ റിപ്പോർട്ടുകളും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു

أحدث أقدم