‘

വി ജോയ് ജില്ലാ സെക്രട്ടറിയായതിൽ അതൃപ്തിയില്ലെന്ന് വി ശിവൻകുട്ടി. ഉൾപാർട്ടി ചർച്ചകൾ നടക്കാറുണ്ടെന്നും അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ജനാധിപത്യരീതിയിലാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തതെന്നും വി ശിവൻകുട്ടി പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് ജില്ലാ സെക്രട്ടറിയെ തീരുമാനിച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലയിൽ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിൽ തന്നെ വി.ജോയിയെ ജില്ലാ സെക്രട്ടറിയായി മടക്കികൊണ്ടുവരാൻ ധാരണയായിരുന്നു.തിരഞ്ഞെടുപ്പ് കാലത്ത് എ.എ.റഹിമിന് കൈമാറിയ ചുമതലയിലേക്കാണ് ജോയി മടങ്ങിയെത്തിയത്. വി.ശിവൻകുട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ശിവൻകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളാണെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.