വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ ‘വിസ്മയം’; വഖഫ് വിഷയത്തിൽ മുസ്‌ലിം ലീഗിന് ഇരട്ടത്താപ്പ്..


സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ ‘വിസ്മയം’ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിയാസ് ആരോപിച്ചു. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ അവസരമുണ്ടായിട്ടും സർക്കാർ അത് ഉപയോഗപ്പെടുത്തിയില്ലെന്നും, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാനാണ് വൈദ്യുതി മന്ത്രി സമയം ചെലവഴിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലിം ലീഗ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും റിയാസ് ആരോപിച്ചു. സുപ്രീം കോടതിയിൽ ലീഗ് സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും, ആർഎസ്എസ് അനുകൂല വിഷയങ്ങളിൽ സർക്കാരും മുസ്‌ലിം ലീഗും ഒത്തുതീർപ്പ് രാഷ്ട്രീയം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരമാണ് ലീഗിന് പ്രധാനമെന്നും, പി.എം. ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുൻപ് എതിർത്ത നിലപാടുകൾ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി

أحدث أقدم