ഭാര്യയെ തല്ലിയെന്ന പരാതിയിൽ കേസ്, പ്രതികരിച്ച് ബിജെപി നേതാവ്...




തൃശൂർ : ഭാര്യയെ തല്ലിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എ ആർ ശ്രീകുമാർ. വ്യക്തിഹത്യയും അപകീർത്തി പ്രചാരണവും ജനാധിപത്യത്തിന് യോജിച്ചതല്ലെന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. 


ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് ബിജെപിയുടെ തൃശൂർ സൗത്ത് പ്രസിഡന്‍റ് ശ്രീകുമാർ പറഞ്ഞു. 

പത്ര ദൃശ്യ മാധ്യമ രംഗങ്ങളിലും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്ന നിരവധി വ്യക്തികളുടെ ജീവിതത്തിൽ കുടുംബപരമായ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാൽ ഇത്തരം വിഷയങ്ങളെ മനുഷ്യസ്‌നേഹവും സാമാന്യ മര്യാദയും മറന്ന് വ്യക്തിഹത്യയ്ക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു
Previous Post Next Post