നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ (NCDC) ഡോക്ടർമാർ ഉൾപ്പെടുന്ന ഏഴംഗ വിദഗ്ധ സംഘമാണ് എത്തുന്നത്. രോഗബാധയുണ്ടായെന്ന് സംശയിക്കുന്ന രാമനാട്ടുകര സ്വദേശിയായ യുവാവ് ജോലി ചെയ്തിരുന്ന ഗോഡൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തും.
ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് അധികൃതർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും.