തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; പുറത്തെത്തിയപ്പോൾ..


തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അഞ്ചു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആനയെ കരയ്ക്കു കയറ്റിയത്. കരയ്ക്കു കയറിയ കുട്ടിയാന വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. തണ്ണിത്തോട് മേക്കണത്ത് ജനവാസ മേഖലയിലെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കുട്ടിയാന വീണത്. ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ആണ് കിണറ്റിൽ കണ്ടെത്തിയത്. കിണറ്റിൽ നിന്ന് ആനയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയാനയെ കാണുന്നത്.

തുടർന്ന് വിവരം വനപാലകരെ അറിയിച്ചു. ആന വീണ കിണറ്റിൽ വെള്ളമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് സഹായകരമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് കാട്ടാനയെ പുറത്തെത്തിച്ചത്.

Previous Post Next Post