ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാതെ ബജറ്റ്; മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചതും റോഡ് പണിതതും എൽഡിഎഫ്.


പാമ്പാടി / പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് ഇടതുപക്ഷം. അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന റോഡ് പണി കഴിച്ചതും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും


ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ലെന്ന പരാതി ഉയരുമ്പോഴാണ് എൽ ഡി എഫ് ഭരണ സമിതി നടത്തിയ കാര്യങ്ങൾ ചർച്ചയാകുന്നത്. അടുത്തകാലത്ത് അന്തരിച്ച സിനിമാതാരം സലിംകുമാറിൻ്റെ പേരിൽ ബജറ്റിൽ സ്മാരകം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായില്ല.

ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം കടുത്ത അതൃപ്തിയിലുമാണ്. അതിനിടയിലാണ് ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ എൽഡിഎഫ് പണി കഴിച്ച മിനി സിവിൽ സ്റ്റേഷൻ ചർച്ചയാകുന്നത് അതേ സമയം ഇതിൻ്റെ നിർമ്മാണത്തിൽ കോൺഗ്രസ്സ് നിരവധി ആക്ഷേപങ്ങൾ ഉയർത്തിയിരുന്നു  പുതുപ്പള്ളി പഞ്ചായത്തിലെ പ്രധാന റോഡും ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്.
ഈ രണ്ട് പദ്ധതികൾക്കും തുക അനുവദിച്ചത്, കഴിഞ്ഞ സർക്കാരും എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുമാണ്. സർക്കാർ സഹായമില്ലെങ്കിലും ഉമ്മൻ ചാണ്ടിക്കായി സ്‌മാരകം പണി കഴിക്കുമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നിലപാട്. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്‌തിയിലായിരുന്നു കുടുംബം. ഇതിനു പിന്നാലെ ബജറ്റിലും ബോധപൂർവമായ അവഗണന ഉണ്ടായെന്ന നിലപാടാണ് കുടുംബത്തിലുള്ളത്

أحدث أقدم