എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്….ഇ ഡി നടപടികള്‍ക്ക് സ്റ്റേ….


സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസമാകുന്നുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.കേസ് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന വാദം സിഎംആര്‍എല്‍ ആവര്‍ത്തിച്ചു.വാദം ഇന്ന് തന്നെ പൂര്‍ത്തിയാക്കാമെന്ന് കോടതി നിലപാടെടുത്തു.കേസില്‍ ഇഡിയുടെ വാദം പുരോഗമിക്കുകയാണ്.

Previous Post Next Post