അടിമുടി മാറാൻ ആരോഗ്യവകുപ്പ്…കെ മുരളീധരന്റെ നേതൃത്വത്തിൽ ജനസമ്പ‍ക്കപരിപാടി…






തിരുവനന്തപുരം: അടിമുടി മാറ്റത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. ആശുപത്രികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കായകല്‍പ്പം എന്ന പേരില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ഒഴിഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി.

ഒഴിഞ്ഞ കെട്ടിടങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യമൊരുക്കി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. എല്ലാ ജില്ലകളിലും മന്ത്രിയുടെ അധ്യക്ഷതയില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കും. ജനപ്രതിനിധികളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായം തേടും. ആദ്യ പരിപാടി ഈ മാസം ഒന്‍പതിന് കോഴിക്കോട് നടക്കും.

പല ആശുപത്രികളിലും രോഗികൾക്ക് നിലത്തുകിടക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. ഈ പദ്ധതിയിലൂടെ അത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
أحدث أقدم