പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര്‍ നിരന്തരം അപമാനിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി ജി ഗ്രീവന്‍സ് സെല്ലിനുമായിരുന്നു വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. അവഹേളനവും പരസ്യഅധിക്ഷേപവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ വിഷാദ രോഗത്തിലായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.