
രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് വൻ തിരിച്ചടി. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവതിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.