വീടിന് സമീപത്തുവെച്ച് വൈദ്യുതാഘാതമേറ്റു; കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർക്ക് ദാരുണാന്ത്യം



കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാർ വൈദ്യുതാഘാതമേറ്റു മരിച്ചു. ഇടപ്പള്ളി വടക്കേ കുന്നുംപുറം താമരശ്ശേരി സ്വദേശി മുഹമ്മദ് സലീം (53) ആണ് അന്തരിച്ചത്.

ഞായറാഴ്ച രാത്രിയോടെ വീടിന് സമീപത്തുവെച്ചാണ് അദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ടിന് ചേരാനെല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കുസാറ്റിലെ ദീർഘകാലത്തെ സേവനത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് സലീം. 
أحدث أقدم