ഇയാള്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും പെരുമാറ്റ ദൂഷ്യമുണ്ടെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇടത് അനുകൂല നേതാവാണ് അപ്പു. തിരുവനന്തപുരം പളളിപ്പുറത്ത് വെച്ചായിരുന്നു സംഭവം. തട്ടുകട ഉടമയെ ആക്രമിച്ച് പ്ലാറ്റിനം മാല വലിച്ചുപൊട്ടിച്ചു എന്നായിരുന്നു കേസ്. അപ്പു ഉള്‍പ്പെടെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍.