ജനനായകൻ’ നിർമാതാവ് കെ. വെങ്കട് നാരായണ വിജയ് സർക്കാരിന്റെ ഡൽഹി പ്രതിനിധി; ഒരുവർഷത്തെ താൽക്കാലിക നിയമനം


തമിഴ്‌നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി പ്രമുഖ ചലച്ചിത്ര നിർമാതാവ് കെ. വെങ്കട് നാരായണയെ നിയമിച്ചു. ഒരു വർഷത്തെ താൽക്കാലിക കാലാവധിയിലാണ് വിജയ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. വിജയ്‌യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, എന്നാൽ റിലീസ് വൈകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് അദ്ദേഹം.

മലയാളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബാലൻ: ദ ബോയ്’ നിർമിച്ചത് വെങ്കട് നാരായണ ആണ്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ അമരക്കാരനായ വെങ്കട് നാരായണ മലയാളത്തിൽ നിർമിക്കുന്ന ആദ്യ ചിത്രമാണിത്. പുറത്തിറങ്ങാനിരിക്കുന്ന ഗീതു മോഹൻദാസ്- യഷ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്’, നിർമാണത്തിലിരിക്കുന്ന പ്രിയദർശന്റെ ബോളിവുഡ് ചിത്രം ‘ഹൈവാൻ’ എന്നീ ചിത്രങ്ങളും വെങ്കട് നാരായണ നിർമിച്ചിട്ടുണ്ട്

أحدث أقدم