സംസ്ഥാനത്ത് വീണ്ടും അവയവദാനം; ജുവിൻ രാജുവിന്റെ അവയവങ്ങൾ അഞ്ചു പേർക്ക് പുതുജീവനേകും


സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂർ സ്വദേശിയായ 16 കാരൻ ജുവിൻരാജുവിന്റെ അവയവങ്ങളാണ് അഞ്ചു പേർക്ക് ദാനം ചെയ്യുക. ജൂൺ 15-ന് രാവിലെ 11:30-ഓടെ ആളൂർ കദളിചിറയിലെ അപകടത്തിലാണ് ജുവിന് ഗുരുതര പരിക്കേറ്റത്.

ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ജുവിന് മസ്തിഷ്‌കമരണം സംഭവിച്ചത്.ഹൃദയവും കരളും വൃക്കകളും കോർണിയയും ദാനം ചെയ്യാനാണ് ബന്ധുക്കൾ അനുമതി നൽകിയത്. ലിസി ആശുപത്രിയിലെ 22കാരനാണ് ഹൃദയം നൽകുന്നത്. കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്ക് നൽകും.ഒരു വൃക്ക ലിസി ആശുപത്രിയിലെയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിലെയും രോഗികൾക്കായി നൽകും. കോർണിയ അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രി ഐ ബാങ്കിലേക്കാണ് മാറ്റുക.

Previous Post Next Post