
തിരുവനന്തപുരം: വെടിവച്ചാംകോവില്‍ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട 17-കാരന്റെ കുടുംബം. പ്രതികള്‍ കരുതിക്കൂട്ടി കൊലപാതകം നടത്തി എന്നാണ് മരിച്ച ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാറിന്റെ ആരോപണം. അബദ്ധത്തില്‍ ചില്ല് ഗ്ലാസിലേക്ക് വീണ് മരിച്ചതാണെന്ന് കരുതുന്നില്ല. പ്രതികള്‍ ഗ്ലാസ് കഷ്ണങ്ങള്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും ശിവസൂര്യയുടെ അച്ഛന്‍ .
ഉപരിപഠനത്തിന് അപേക്ഷ നല്‍കാന്‍ അക്ഷയ സെന്ററില്‍ പോയ മകന്‍ ചേതനയറ്റ ശരീരമായി മടങ്ങിയെത്തിയതിന്റെ ഞെട്ടലിലാണ് ശിവസൂര്യയുടെ മാതാപിതാക്കള്‍. സംഭവ ദിവസം ഐടിഐക്ക് അപേക്ഷിക്കാന്‍ പോയതായിരുന്നു ശിവസൂര്യ. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. രാത്രിയിലാണ് സുഹൃത്തുക്കള്‍ വിളിച്ച് അപകടം പറ്റി എന്ന് പറയുന്നത്.