കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദന ആരോപണം... ‘പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദ്ദനമേറ്റിട്ടില്ല’… സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്





കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം തള്ളി പൊലീസ്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. നടപടിക്രമങ്ങളില്‍ കുണ്ടറ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാര്‍മശം.

ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചു എന്നത് ആരോപണം മാത്രമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിയാദ് മരണപ്പെട്ടതിന് ശേഷമാണ് ലോക്കല്‍ പൊലീസിന് കുടുംബം പരാതി നല്‍കിയത്. പരാതിയില്‍ പക്ഷെ പൊലീസ് മര്‍ദ്ദിച്ചിരുന്നു എന്ന് പറയുന്നില്ല. ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ട ഇന്റിമേഷന്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മര്‍ദിക്കുന്നതായുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പരാമര്‍ശമുണ്ട്. നടപടിക്രമങ്ങളില്‍ കുണ്ടറ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് പ്രധാന പരാമര്‍ശം. സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. വൈദ്യപരിശോധന നടത്താതെയാണ് വിട്ടയച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post