‘വി ഡി സതീശന്റെ അഴിമതി വാഴ്ചയുടെ നഗ്നരൂപം പുറത്തുവന്നു…എം ബി രാജേഷ്…





തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ അഴിമതി ആരോപണത്തില്‍ ഉറച്ച് സിപിഐഎം. വി ഡി സതീശന്റെ അഴിമതി വാഴ്ചയുടെ നഗ്നരൂപം പുറത്തുവന്നതായി മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് വിർശിച്ചു. ‘വാചക കസര്‍ത്തു കൊണ്ടോ നുണകൊണ്ട് തുന്നിയ ചേലകൊണ്ടോ അഴിമതിയുടെ നാണം മറക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. മദ്യ കുത്തകകള്‍ക്ക് തികുതിയിളവ് നല്‍കിയ തീരുമാനത്തോടെ മുഖ്യമന്ത്രി തുറന്നുകാട്ടപ്പെട്ടതായും എം ബി രാജേഷ് പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളാണ് മുന്‍ എക്‌സൈസ് മന്ത്രി ചോദിച്ചിരിക്കുന്നത്.
أحدث أقدم