കൊട്ടാരക്കര ടിപ്പർ അപകടം…. ധനസഹായം പ്രഖ്യാപിച്ച് സർക്കാർ..


തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ടിപ്പർ ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം.


കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. അമ്പലപ്പുറം ഭാഗത്ത് നിന്നും മണ്ണ് കയറ്റി അമിത വേഗത്തിൽ വന്ന ലോറി കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ബുള്ളറ്റിൽ ഇടിച്ചു. നിയന്ത്രണം നഷ്ടമായ വാഹനം ബസ് സ്റ്റോപ്പും തൊട്ടടുത്തെ മതിലും തകർത്ത് ആളുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു.വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണും തകർന്ന ഷെഡിന്റെ കല്ലുകളും ആളുകളുടെ ദേഹത്ത് വീണു. മണ്ണിനടിയിൽപ്പെട്ടവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ബസ് സ്റ്റോപ്പിൽ ആ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേരുണ്ടായിരുന്നു. പലരും ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Previous Post Next Post